Thursday, April 22, 2010

ഞാനും കലയന്താനിയും...



എന്‍റെ സ്വന്തം കലയന്താനി. ഞാന്‍ ജനിച്ചു 21 വയസ്സ് വരെ ജീവിച്ച എന്‍റെ സ്വന്തം നാട്. നാട്ടില്‍ നിന്നും അകലെ ആയിരിക്കുമ്പോളും ആ നാടിന്‍റെ ഓര്‍മ്മകള്‍... എന്താ അതിനു പേര് പറയുന്നത്? ഗൃഹാതുരത്വം എന്നല്ലേ? ആഹ് അങ്ങനെ ആണെന്ന് തോന്നുന്നു.കലയന്താനിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ പള്ളിയും, ഞാന്‍ പഠിച്ച പള്ളികുടവും, ചന്തയും, എന്‍റെ വീടും,വീട്ടുകാരും, കൂട്ടുകാരും, നാട്ടുകാരും.......... അങ്ങനെ എന്തെല്ലാം!

പ്രവാസജീവിതത്തിന്റെ ഏറ്റവും വലിയ വിഷമം എന്താണ്? നാട്ടിലുള്ള ബന്ധങ്ങളുടെ അഭാവമല്ലേ? ഒന്നോ രണ്ടോ ദിവസങ്ങള്‍ മാത്രം നാട്ടില്‍ പോയിവരാറുള്ള ഞാന്‍ ഒക്കെ വെറും ഒരു സന്ദര്‍ശകന്‍ മാത്രമാണ്. ഓണത്തിനോ ക്രിസ്മസ്നോ നാട്ടില്‍ പോകുന്ന ദിവസങ്ങളില്‍ നല്ല ഭക്ഷണം കഴിച്ചു വീട്ടില്‍ ചടഞ്ഞു കൂടാനാണ് ഞാന്‍ ഇഷ്ടപെടുന്നത്! എന്താണ് ഞാന്‍ എങ്ങനെ! പഴയ സുഹൃത്തുക്കളെ കാണണോ പരിചയം പുതുക്കാനോ ഞാന്‍ ശ്രദ്ധികേണ്ടതായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഞാന്‍ ഒഴിവക്കപെട്ടു എന്ന് പറയുന്നതിനേക്കാള്‍ ഞാന്‍ സ്വയം മാറിനിന്നു എന്ന് പറയുന്നതാവും ശെരി. ഇതു ഞാന്‍ മാത്രമല്ല, ഓരോ മറുനാടന്‍ മലയാളിയും അനുഭവിക്കുന്ന വിഷമമാണ്. ഈശ്വരന്‍ രക്ഷിക്കെട്ടെ!

എന്‍റെ ഗ്രാമത്തെപറ്റി ഓര്‍ക്കാത്ത ഒരു ദിവസം പോലും എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.

"നിന്നില്‍ നിന്നുയിരാര്‍ന്നോരെന്നില്‍
നിന്നോര്‍മ്മകള്‍ മാത്രം!"

ഷോബിന്‍.

2 comments:

  1. മച്ചു, ഇവിടെ നീ കലക്കും ട്ടോ...ഐറ്റംസ് ഇങ്ങൊട്ട് പോരട്ടെ..ആൾ ദി ബെസ്റ്റ്ണ്ട് ട്ടാ..

    ReplyDelete
  2. മനോഹരമായിരിക്കുന്നു. തൂലികയ്ക്ക് അധികം വിശ്രമം കൊടുക്കാതെ ഇനിയും എഴുതൂ. . :-)

    ReplyDelete