Sunday, December 7, 2014
ഈ ചതിയന്മാരെ എന്തു പേര് വിളിക്കണം?? !!
മുല്ലപെരിയാർ ഡാമിലെ വെള്ളം 132 അടിയായപ്പോൾ ഉറക്കം നഷ്ടപെട്ട മന്ത്രിയും, മനുഷ്യചങ്ങല തീർത്ത പാർട്ടിക്കാരും ഇപ്പൊ എവിടെ? ഡാം അവിടെ 140 അടിയായി നിറഞ്ഞു തുളുമ്പി നിൽക്കുമ്പോ കേരളത്തിലെ ഭരണകർത്താക്കൾക്കും, പ്രതിപക്ഷത്തിനും, എന്തിനും ഏതിനും പ്രതികരിക്കുന്ന ഫേസ് ബൂക്കന്മാർക്കും ചിന്തിച്ചു തല പുകക്കാൻ എത്രയോ വിഷയങ്ങൾ
1.ബാർ പൂട്ടുമോ
2. പൂട്ടിയ ബാർ തുറക്കുമോ
3. ബാർ മുതലാളി തന്ന കാശ് എങ്ങനെ വീതം വയ്ക്കും
4. ആരൊക്കെ ആർക്കൊക്കെ ഉമ്മ കൊടുക്കുന്നു
5.എനിക്ക് ഉമ്മ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ
6. സരിതയുടെ അടുത്ത വീഡിയോ എന്നു പുറത്തു വരും
7. പാകിസ്ഥാൻ, ഇറ്റലി, മോഡി, ബോക്കൊഹരാം, ഐ എസ്, ചൈന കമ്മ്യൂണിസം
തമിഴൻ കൊടുത്ത പിച്ച കൈനീട്ടി വാങ്ങിയ ഭരണ-പ്രതിപക്ഷമില്ലാത്ത നേതാക്കളും, ന്യായധിപനും, വനം കയ്യേറ്റക്കാരും, ജനപ്രതിനിധികളും നാളുകളായി ചപ്പാത്തിൽ സമരം ചെയ്യുന്ന, ആ നാട്ടിൽ ജീവിക്കുന്ന പാവങ്ങളെ ചതിക്കുകയാണ്. ഇനിയും വോട്ട് ചോദിച്ചു ചെല്ലുന്ന ശുഭ്രവസ്ത്രധാരിയെ ചാണകം മുക്കിയ ചൂലിന് തല്ലി ഓടിക്കുകയാണ് വേണ്ടത്. സംസ്ഥാനതാൽപര്യങ്ങൾക്ക് വേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് ഇവനൊക്കെ തമിഴ്നാട്ടിൽ തന്നെ പോയി പഠിക്കട്ടെ. അല്ലെങ്കിൽ ഇടുക്കി ജില്ല മൊത്തമായോ ചില്ലറയായോ തമിഴ്നാടിനു തീറെഴുതി വിൽക്കട്ടെ, അവർ തന്നെ പണിതോളും, പുതിയ ഡാം
(2 വർഷം മുൻപ് നടന്ന മുല്ലപെരിയാർ ഹർത്താൽ ദിവസം എന്റെ വീടിനടുത്ത കവലയിലേക്കു ബൈക്കിൽ പോയ എന്നെ വഴിതടഞ്ഞ SDPI കാരനെ ഇനി കണ്ടാൽ അവന്റെ തല ഞാൻ അടിച്ചു പൊളിക്കും, തീർച്ച !!)
Subscribe to:
Post Comments (Atom)


No comments:
Post a Comment