Monday, December 8, 2014
ഡിസം 6 , 1992
സ്വതന്ത്രഭാരത ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്ന ഒരു കറുത്ത അധ്യായം ആയിരുന്നു ഡിസം 6 , 1992 എന്നത് നിസ്തർക്കമാണ്. ഓരോ ഭാരതീയന്റെയും മനസ്സിൽ ആ സംഭവം സൃഷ്ടിച്ച ഭയവും അരക്ഷിതബോധവും പരസ്പരസംശയവും എത്രത്തോളം വലുതായിരുന്നു എന്നതു പിന്നീടു നടന്ന ഓരോ സംഭവവികാസങ്ങളും ശരിവയ്ക്കുന്നു. ഒരു മതേതരരാഷ്ട്രത്തിന്റെ അന്തസ്സിനു ഒരിക്കലും ഭൂഷണമല്ലാത്ത തീരാകളങ്കമായിരുന്നു പ്രസ്തുത സംഭവം…
എങ്കിലും കാലംമായ്ക്കാത്ത മുറിവുകൾ ഇല്ല എന്നു പറയുന്നതുപോലെ കാലക്രമേണ ഈ മുറിവും എല്ലാവരും മറക്കേണ്ടതായിരുന്നു.
എന്നാൽ എങ്ങനെയാണു എല്ലാ ഡിസം 6 കളും കടന്നുപോകുന്നത്. 2014 ഡിസം 6 എങ്ങനെയാണു കടന്നുപോയത്.
1. RSS ന്റെ ശക്തിപ്രകടനം
2. NDF ന്റെ പ്രതിഷേധദിനം
3. DYFI ടെ മതനിരപേ ക്ഷ താ ദിനം
4. ബാബറി മസ്ജിദ് പുനർനിർമിതി ആവശ്യപെട്ടുള്ള PDP & CPIM സമ്മേളനം
5.കവലകൾതോറും ഇവരുടെയൊക്കെ തീപ്പൊരിപ്രസംഗങ്ങൾ
6. ഓരോ മുക്കിലും 'ബാബറി മസ്ജിദ്, മറക്കരുതേ' എന്നുള്ള ബാനറുകൾ
7. എല്ലാ മാധ്യമങ്ങളിലും ഇടവിട്ട് വന്നുകൊണ്ടിരുന്ന ഓർമ പെടുത്തൽ പോലുള്ള ദൃശ്യങ്ങൾ
8. 'ശബരിമലയിൽ പ്രത്യേക സുരക്ഷ' എന്ന സ്പെഷ്യൽ വാർത്ത
22 വർഷം മുൻപ് നടന്ന, ഒത്തിരി ആളുകൾ മറന്ന, മറക്കാൻ ശ്രമിക്കുന്ന ഈ ദുരന്തം, അത് സമൂഹത്തിൽ ഏൽപിച്ച മുറിവിനെ കുത്തിയിളക്കി വികൃതമാക്കാനേ മേൽപറഞ്ഞ സംഗതികൾ ഉപകരിക്കൂ. പുതുതലമുറയുടെ, ഇനിവരുന്ന തലമുറകളുടെ മനസ്സിൽ കുത്തിവയ്ക്കപ്പെടുന്ന വിദ്വേഷം, അതിന്റെ പരിണിതഫലം എന്തായിരിക്കുമെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ. ചുറ്റുപാടും ഉള്ളവരെ സംശയദൃഷ്ടിയോടെ മാത്രം നോക്കികാണുന്ന ഭയപ്പാടോടെ ജീവിക്കേണ്ടിവരുന്ന ഒരു ജനത, എത്ര ഭീകരമായിരിക്കും ആ അവസ്ഥ!! പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഒരിക്കലും ഈ പരാന്ന ഭോജികൾ സമ്മതിക്കില്ല, പ്രശ്നങ്ങൾ ഇല്ലാത്ത ഒരു ലോകത്ത് ഇവർക്ക് നിലനിൽപ്പില്ലല്ലൊ!
so called വികസനമുന്നണികളും, ചോരകുടിയൻ മാധ്യമങ്ങളും ദയവു ചെയ്തു ഒരു കാര്യം ശ്രദ്ധിക്കൂ, പുതുതലമുറയുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കാൻ പറ്റില്ലെങ്കിൽ വേണ്ട, അവരുടെ മനസ്സിനെ എങ്കിലും സ്വതന്ത്രമായി വിടൂ.
മനസ്സിനേറ്റ മുറിവുകൾ മറന്ന്, സ്വപ്നം കാണുന്ന മനസ്സും ആരോഗ്യമുള്ള ചിന്തകളും ഉള്ള ഒരു പുതുതലമുറ വളർന്നുവരട്ടെ, അതിനു നിങ്ങളുടെ സഹായം ആവശ്യമില്ല പ്രിയപ്പെട്ട രാഷ്ട്രീയക്കാരാ...അവരിൽ നിന്നും അകന്നുനിന്നാൽ മാത്രം മതി.... ഒരു മതനിരപേക്ഷ ഭാരതത്തിനു വേണ്ടി ഇത്രയെങ്കിലും ചെയ്യൂ...
Subscribe to:
Post Comments (Atom)

No comments:
Post a Comment