കൊച്ചിയിലെ മറൈൻ ഡ്രൈവിൽ ഒരു പ്രമുഖ പാർട്ടിയുടെ ജില്ലാ സമ്മേളത്തിനിടയിൽ രൂപപ്പെട്ട ട്രാഫിക് ബ്ലോക്കിൽ പ്രസവ വേദനയുമായി യുവതി കുടുങ്ങിയത് അര മണിക്കൂർ... പറവൂർ ഭാഗത്തുനിന്ന് വന്ന വാഹനം, അഞ്ചു മിനുട്ടുകൊണ്ട് ഓടിയെത്താവുന്ന ബോള്‍ഗാട്ടി ജങ്ക്ഷന്‍ മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള ദൂരം സഞ്ചരിക്കാന്‍ അരമണിക്കൂറെടുത്തു...
ഫാസിസ്റ് ഭീകരതയ്‌ക്കെതിരെയുള്ള വിപ്ലവ യുദ്ധപ്രഖ്യാപനം നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ പ്രസവിക്കാൻ തയ്യാറായി വന്ന ആ സ്ത്രീ അമേരിക്കൻ ചാര സംഘടനയുടെ ദല്ലാളാണെന്നു വേണം കരുതുവാൻ. ഈ സ്ത്രീയെ മാത്രമല്ല, ഗർഭത്തിനുത്തരവാദിയായ ഭർത്താവിനേയും നിയമ നടപടികൾക്ക് വിധേയരാക്കുകയും, ഇതുമായി ബന്ധപ്പെട്ട സ്ഥാവരജംഗമ ഉപകരണങ്ങൾ സർക്കാർ കണ്ടുകെട്ടുകയും ചെയ്യണം...!!
😏
അതേസമയം, മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ പ്രമുഖ നേതാവിന്റെ മകനെ അപ്പിയിടാൻ സമ്മതിക്കാത്ത എസ്ഐയെ സസ്‌പെൻഡ് ചെയ്ത സംഭവം തികച്ചും സ്വാഗതാർഹമാണ്. പോലീസ് സ്റ്റേഷനുകളിൽ വരെ പൊതു ശൗചാലയം എന്നതാണ് ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ. ആ സ്വപ്ന സാക്ഷാൽക്കാരത്തിനു വേണ്ടിയാണല്ലോ നമ്മൾ പെട്രോൾ വില കൂട്ടി വിൽക്കുന്നത്.. തടസ്സം നിൽക്കുന്ന ഒരാളേം വെറുതെ വിടാൻ പാടില്ല.
(നിങ്ങളോടൊക്കെ കണ്ടം വഴി ഒന്നോടിയിട്ട് വരാൻ പറയാനും വയ്യല്ലോ... ഉള്ള കണ്ടമെല്ലാം നിങ്ങൾ ഇതിനോടകം ഓടി തീർത്തില്ലേ ... !!)
🤐

No comments:
Post a Comment